കൊറോണയ്ക്കിടെ കൊള്ള; മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാതെ വ്യാപാരികള്‍; കുത്തനെ വില കൂട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നാട്ടുകാരെ പിഴിഞ്ഞ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് ന്യായമായി പറയുന്നത്. ചെറിയ ഉള്ളിയാണ് കൂട്ടത്തിലെ വില്ലന്‍. ഇന്നലെ അറുപതാണങ്കില്‍ ഇന്ന് 95, ഒറ്റരാത്രികൊണ്ട് കൂട്ടിയത് 35 രൂപ.

തക്കാളിയും ഇരട്ടിയിലേക്കു കുതിച്ചു. ഇരുപതില്‍ നിന്ന് 40 രൂപയായി. മുളകിന്റെ എരിവ് വിലയിലുമുണ്ട്. 28 രൂപയായിരുന്ന പച്ച മുളക് 45 രൂപ കൊടുക്കണം. കാരറ്റിനും ബീന്‍സിനും പത്തു രൂപ കൂടി. കച്ചവടക്കാര്‍ തരുന്ന കിറ്റിന് പോലും തീവിലയായി. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങനെ പോയാല്‍ ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular