കൊറോണ മുന്‍കരുതലുകളുമായി ആശുപത്രിയില്‍നിന്നും മുകേഷിന്റെ മകന്റെ വീഡിയോ….

കോവിഡ് രോഗത്തിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ച് നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍ കാണിക്കണമെന്ന് ശ്രാവണ്‍ പറയുന്നു. ‘പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.’–ശ്രാവണ്‍ പറഞ്ഞു.

കല്യാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട് ശ്രാവണ്‍. രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

ഷംന കാസിം കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍....

പാവാടയുടെ ഇടയിലൂടെ കൈയിട്ട് കാലില്‍ തൊട്ട കിളിയുടെ കരണത്ത് നോക്കി തല്ലിയിട്ടുണ്ടെന്ന് രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജീഷ വിജയന്‍. ഇപ്പോള്‍ തന്റെ പ്ലസ്...

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു

തൃക്കുന്നപ്പുഴ : ഹൃദയരോഗവുമായി ബന്ധപ്പെട്ട ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം കഴിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ...