Category: NEWS

ഇപ്പോള്‍ സഞ്ചരിക്കാന്‍ പാടില്ല; തൊഴിലാളികളോട് മുഖ്യമന്ത്രി; എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്; 5000 ക്യാംപുകളിലായി 1.70 ലക്ഷം പേര്‍ കഴിയുന്നു

തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട്ട് നിരോധനം ലംഘിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഒരു കാരണവശാലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാടാണു കേരളം സ്വീകരിച്ചിട്ടുള്ളത്. താമസിപ്പിക്കാനും ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും സൗകര്യം ഏര്‍പ്പെടുത്തി....

കോവിഡ് 19: ജോയ് ആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതുതായി പണികഴിപ്പിച്ച വീടുകള്‍...

ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍...

വെറും 20 മിനിറ്റിനുള്ളില്‍ 3000 പേര്‍ തെരുവിലിറങ്ങി; ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചു; പിന്നില്‍ തീവ്രസംഘടനകള്‍

കോട്ടയം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു ചങ്ങനാശ്ശേരി പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്യാംപുകളില്‍ നടത്തിയ റെയ്ഡില്‍ 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലോക്ഡൗണ്‍ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന. എറണാകുളം റേഞ്ച് ഐജി...

സഹായ ഹസ്തവുമായി സല്‍മാന്‍ ഖാനും

രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതനക്കാരുടെ സ്ഥിതിയും ദയനീയമാണ്. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ്...

അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള...

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭര്‍ത്താവ് അന്തരിച്ചു

അങ്കമാലി : വനിതാ കമീഷന്‍ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി ( 72 ) അന്തരിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്കമാലി...

അടുത്ത മാസത്തെ വാടക പിരിക്കരുത്; പുറത്താക്കിയാല്‍ കര്‍ശന നടപടി

സ്വന്തം നാടുകളിലേക്ക് തിരികെപോകാന്‍ ഇന്നലെ ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകളാണ്. ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യ ചെയ്തുകൊടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സ്വന്തം നാടുകളിലേക്ക് തിരികെ പോയവരോട് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അതതുപ്രശേങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍...

Most Popular

G-8R01BE49R7