Category: NEWS

കോവിഡ് 19: കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്. അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

പ്രഭാതസവാരിക്കിറങ്ങിയ 41 പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : കൊറോണ മുന്നറിയിപ്പ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്പിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി. നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്പിള്ളി...

യുഎസിന്റെ ചരിത്രത്തിൽ വീണ്ടും ദുരന്ത ദിനം..

വാഷിങ്ടൻ : അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു ദുർദിനം. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1100 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ...

ആശ്വാസം… കൊറോണ വൈറസിനെതിരെ മരുന്ന് വിജയം, രണ്ടാം ഘട്ട ട്രയൽ തുടങ്ങി

കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്. സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...

ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടുമണി വരെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ സമയം രാത്രി എട്ടു മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകിട്ട് അഞ്ചു മണി വരെയുള്ളതാണ് രാത്രി എട്ടു മണി വരെ നീട്ടുന്നത്. നിലവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി...

വീണ്ടും ധനസഹായവുമായി പിണറായി സര്‍ക്കാര്‍..!! തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം; 10,000 രൂപ പലിശ രഹിത വായ്പ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ സഹായമായി നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 10,000 രൂപ പലിശ രഹിത വായ്പ നല്‍കും. ബസ് തൊഴിലാളികള്‍ക്കും 5000 രൂപ നല്‍കും. ചരക്കു വാഹനങ്ങളിലെ...

ലോക്ഡൗണിനിടെ ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

ലോക്ക് ഡൗണിനിടെ മദ്യവില്‍പ്പനശാലയില്‍ വന്‍ മോഷണം. മംഗളുരുവില്‍ മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും ഒരുപോലെ കടത്തിക്കൊണ്ടു പോയതായി പോലീസ്...

അച്ഛന്‍ ലോക് ഡൗണ്‍ ലംഘിച്ചെന്ന് മകന്‍ പൊലീസിന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന പരാതിയില്‍ ഡല്‍ഹിയില്‍ 59 കാരനെതിരെ പോലീസ് കേസെടുത്തു. സൗത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ വസന്ത് കുഞ്ച് സ്വദേശിയ്‌ക്കെതിരെയാണ് പോലീസ എഫ്‌എൊര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന് കാട്ടി ഇയാളുടെ മകനാണ് പോലീസ്...

Most Popular

G-8R01BE49R7