Category: NEWS

തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധന...

എപ്പോഴും ക്രിക്കറ്റ് മാത്രം പോരാ.., മറ്റു കളികളും വേണം..

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ നിര്‍ജീവമായതോടെ, പഴയ മത്സരങ്ങളുടെ പുനഃസംപ്രേക്ഷണമാണ് സ്‌പോര്‍ട്‌സ് ചാനലുകളിലെ പ്രധാന പരിപാടി. ലോക്ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന ആളുകള്‍ക്ക് പഴയ കാലം ഓര്‍ക്കാനുള്ള അവസരം കൂടിയാണ് ആവേശപ്പോരാട്ടങ്ങളുടെ പുനഃസംപ്രേക്ഷണം. ക്രിക്കറ്റ് ലോകകപ്പുകളിലെ ഒട്ടേറെ മത്സരങ്ങളാണ് ഈ ദിവസങ്ങളില്‍ വിവിധ...

മലയാളി നഴ്‌സിന് പൊലീസിന്റെ മര്‍ദ്ദനം

രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നും കുത്തനെ വര്‍ധനവുണ്ടായി. 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 30 ഇടങ്ങള്‍ രോഗം തീവ്രമായി ബാധിച്ച സ്ഥലങ്ങളാണ്. അതിനിടെ മലയാളി നഴ്‌സിന് ഇവിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐഡി...

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരാന്‍ സെക്ടറില്‍ രണ്ടിടത്താണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യന്‍...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,761, മരിച്ചത് 206 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,761 ആയി ഉയര്‍ന്നു. വൈറസ് ബാധിച്ച് ഇതുവരെയുള്ള മരണം 206 ആയി. അതേസമയം ഇതുവരെ രാജ്യത്ത് വൈറസ് ബാധ സാമൂഹിക വ്യാപനത്തില്‍ എത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് സാമൂഹിക വ്യാപനമെന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല, അതിനാല്‍...

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ, ചുരുക്കാനോ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആശങ്ക വേണ്ട, ബാക്കിയുള്ള ദിവസങ്ങള്‍ ശാസ്ത്രീയമായി പുന:ക്രമീകരിച്ചുകൊണ്ട് കുട്ടികളുടെ എല്ലാ അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് പരീക്ഷ നടത്തുമെന്നും...

മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റി; ഇന്ത്യയില്‍ കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന. സമൂഹവ്യാപന പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതായും തിരുത്തിയതായും ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള 'സിറ്റ്വേഷന്‍ റിപ്പോര്‍ട്ടിലാണ്' ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിലയിരുത്തലുണ്ടായത്. ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു...

ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊറോണ: 27 പേര്‍ രോഗ മുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ...

Most Popular

G-8R01BE49R7