Category: National

സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷം

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. 20791 കോടി രൂപയുടെ...

പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട...

നിരാശയുടെ നിമിഷങ്ങള്‍; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു; ലക്ഷ്യത്തില്‍നിന്ന് തെന്നിമാറി ചന്ദ്രയാന്‍ -2 ദൗത്യം

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍...

25,000 രൂപ പിഴയിട്ടതിന്റെ കലിപ്പില്‍ യുവാവ് ബൈക്ക് നടുറോട്ടിലിട്ട് കത്തിച്ചു

ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിച്ചതിന് 25,000 രൂപ പിഴയിട്ടതിന്റെ കലിപ്പില്‍ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ പൊതു നിരത്തിലാണ് ബൈക്കിന് തീകൊളുത്തിയത്. നിയമലംഘനത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് വലിയ തുക പിഴയിട്ടതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. ഗതാഗത...

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എന്ഫോഴ്സ്മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കീഴ്ക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ നേരത്തെ ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്സ്മെന്റ് കേസില്‍...

ഭാര്യയുടെ പീഡന പരാതിയില്‍ മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ്...

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക നില സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും അവര്‍ പറഞ്ഞു. പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി...

കശ്മീരില്‍ 800 യുവാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എണ്ണൂറോളം യുവാക്കള്‍ ശനിയാഴ്ച കരസേനയുടെ ഭാഗമായി. ശ്രീനഗറിലെ ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റല്‍ സെന്ററില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ 575 കാഡറ്റുകള്‍ അണിനിരന്നു. ലെഫ്റ്റനന്റ് ജനറല്‍ അശ്വനികുമാര്‍ അഭിവാദ്യം സ്വീകരിച്ചു. ''കശ്മീരുമായി വളരെ അടുപ്പമുള്ളതാണ് ഈ സൈനികവ്യൂഹം. യുവസൈനികരുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍...

Most Popular