Category: National

ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

ബംഗളൂരു: ബീഫ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കംതുടങ്ങി. കഴിഞ്ഞ ബി.ജെ.പി. ഭരണത്തില്‍ ഗോവധ നിരോധനബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ല. ഗോവധം നിരോധിക്കണമെന്ന ഗോരക്ഷാപ്രവര്‍ത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. കഴിഞ്ഞദിവസം ഗോസംരക്ഷണസേനാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക്...

വരുന്നത് വന്‍ ബാങ്ക് ലയനം; പത്ത് ബാങ്കുകള്‍ ലയിപ്പിക്കുന്നു

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകള്‍ ഇവയാണ്: കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ...

സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; ആദായ നികുതി 10 ശതമാനമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ...

സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയും തെഴിലവസരങ്ങളും ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തിയത്. കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും...

യെച്ചൂരിക്ക് കശ്മീരില്‍ പോകാം; കേന്ദ്ര സര്‍ക്കാരിനെ തള്ളി സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി...

പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ ഇനി സംസ്ഥാനങ്ങളുടെ കളി നടക്കില്ല

ന്യൂഡല്‍ഹി : പശ്ചിമഘട്ടസംരക്ഷണത്തിനായി മേഖലയിലെ ആറുസംസ്ഥാനങ്ങള്‍ക്കും ബാധകമായനിലയില്‍ ഏകവിജ്ഞാപനം (സിംഗിള്‍ നോട്ടിഫിക്കേഷന്‍) തയ്യാറാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. സംസ്ഥാനങ്ങളുടെ പരിസ്ഥിതിലോല മേഖലകള്‍ അനുസരിച്ച് വെവ്വേറെ വിജ്ഞാപനങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കില്ല. പരിസ്ഥിതിലോലമേഖലകള്‍ വീണ്ടും വെട്ടിമുറിക്കാനും അനുവദിക്കില്ല. അന്തിമവിജ്ഞാപനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി...

സിന്ധുവിന് ഉജ്വല വരവേല്‍പ്പ്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് ഡല്‍ഹിയില്‍ ഉജ്വല വരവേല്‍പ്പ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ശേഷം സിന്ധു പറഞ്ഞു. ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച സിന്ധുവിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും(2017,...

ഇനി ദേശീയ പതാക മാത്രം..!!! ജമ്മു കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംസ്ഥാന പതാക മാറ്റി; ദേശീയ പതാക ഉയര്‍ത്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍നിന്ന് സംസ്ഥാന പതാക നീക്ക ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കംചെയ്ത്...

Most Popular