സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷം

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

20791 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിരുന്നത് 5623 കോടി രൂപയായി കുറഞ്ഞു. 2017-18 വര്‍ഷത്തില്‍ 5.2 ശതമാനത്തിന്റെ കുറവുണ്ടായി. 2018-19 വര്‍ഷം 68 ശതമാനമാണ് കുറഞ്ഞത്. നടപ്പ് സാമ്പത്തിക വര്‍ഷവും ബാങ്കിംഗ് മേഖലയില്‍ വലിയ പുരോഗതി പ്രതീക്ഷിക്കാനാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷവും ഉപഭോക്ത വായ്പയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ബാങ്ക് വായ്പകളുടെ പലിശ കുറച്ചും നികുതികള്‍ കുറച്ചുമുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular