ജിത്തുവിനെ അമ്മ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, മൃതദേഹം രണ്ടുതവണ കത്തിച്ചു; ജയയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയ ജോബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകനെ കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന മുന്‍ നിലപാടില്‍ത്തന്നെ ജയ ഉറച്ചു നില്‍ക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.

തന്റെ വിലക്ക് വകവയ്ക്കാതെ മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയെന്നും മടങ്ങിയെത്തിയപ്പോള്‍ അമ്മുമ്മ സ്വത്ത് തരില്ലെന്ന് പറഞ്ഞുവെന്നും ഇതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയതെന്നും ജയ പറഞ്ഞു. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.മറിഞ്ഞു വീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം രണ്ടു തവണ മകന്റെ മൃതദേഹം കത്തിച്ചെന്നാണ് ജയ പറഞ്ഞത്. ആദ്യം വീടിനോട് ചേര്‍ന്ന് മതിലിന് സമീപത്തിട്ടു കത്തിച്ചു. എന്നാല്‍ ശരിക്ക് കത്തുന്നില്ലെന്ന് കണ്ട്,വെള്ളമൊഴിച്ച് തീ അണച്ചു. ആവശ്യത്തിന് മണ്ണെണ്ണ ഇല്ലാത്തതിനാല്‍ അയല്‍വീട്ടില്‍ നിന്ന് മണ്ണെണ്ണ കടം വാങ്ങി. പിന്നീട് വീടിന്റെ പിന്നിലേക്ക് വിജനമായ റബ്ബര്‍ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും കത്തി തീരുന്നതുവരെ അവിടെ നിന്നു. ശരീരം മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തി സമീപത്തെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും ജയ മൊഴി നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular