മാര്‍ച്ച് 12ലെ ഇംഗ്ലീഷ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്.

ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular