Category: Kerala

ഷഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍. ഷഹാനയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍ കുറ്റപത്രം നല്‍കും. ഷഹാനയുടെ ഭര്‍ത്താവ് സജാദ് ആണ് കേസിലെ പ്രതി. മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ചനിലയില്‍...

സരിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം ഷാജ് കിരണും മുന്‍ വിജിലന്‍സ് ഡയറക്ടറും സംസാരിച്ചത് ഏഴു തവണ

കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണും വിജിലന്‍സ് ഡയറക്ടറായിരുന്ന എം.ആര്‍.അജിത് കുമാറും തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തായി. സരിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം രാവിലെ 11 നും ഉച്ചയ്ക്ക് 1.30 നും ഇടയ്ക്കാണ് ഷാജ്കിരണും എഡിജിപിയും തമ്മില്‍ ഏഴ് തവണ...

അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയില്ല

തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാംസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനില്‍ക്കുന്നു. അനാരോഗ്യ കാരണങ്ങളാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിവരം. വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ ആരംഭിച്ച പൊതുസമ്മേളനവും സാംസ്‌കാരികപരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....

തൊഴിൽ റിക്രൂട്ട്മെന്റിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി; ഐഎസ് ബന്ധം അന്വേഷിക്കാൻ എൻഐഎ

കൊച്ചി: തൊഴില്‍ റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയെ കണ്ടെത്താന്‍ എന്‍.ഐ.എ. മനുഷ്യക്കടത്തിലെ മുഖ്യ കണ്ണിയായ കണ്ണൂര്‍ സ്വദേശി മജീദിന് ഐ.എസുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. അന്വേഷണം. കൊച്ചിയില്‍നിന്നു ജോലിക്കായി കുവൈത്തിലെത്തിച്ച സ്ത്രീ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നാലെ മാവേലിക്കരയില്‍നിന്നുള്ള...

ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 7 വർഷം തടവ് ശിക്ഷ

തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി...

കുറച്ചുദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്ക്; മാധവ വാര്യരുമായി സൗഹൃദം മാത്രം: എണ്ണിയെണ്ണി മറുപടി പറ‍ഞ്ഞ് കെ.ടി. ജലീൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. കുറച്ച് ദിവസമായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മാധവ വാര്യരുമായി സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധവ വാര്യരുമായി സൗഹൃദം മാത്രം. മറ്റ് ബിസിനസ് ബന്ധങ്ങളില്ല. എച്ച്ആര്‍ഡിഎസുമായി മാധവ വാര്യര്‍ക്ക് ചില തര്‍ക്കങ്ങളുണ്ട്....

ശീരാമകൃഷ്ണനെതിരേ സത്യവാങ്മൂലത്തില്‍ സ്വപ്‌ന ; ‘കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കി’

തിരുവനന്തപുരം: രഹസ്യമൊഴി നല്‍കും മുമ്പ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍...

ബിരിയാണി ചെമ്പ് വന്ന വഴി;കോടതിയില്‍ വിശദീകരിച്ച് സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍. മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ പലതവണ ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴിക്ക് മുമ്പ് സ്വപ്ന കോടതിയില്‍...

Most Popular

G-8R01BE49R7