സരിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം ഷാജ് കിരണും മുന്‍ വിജിലന്‍സ് ഡയറക്ടറും സംസാരിച്ചത് ഏഴു തവണ

കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണും വിജിലന്‍സ് ഡയറക്ടറായിരുന്ന എം.ആര്‍.അജിത് കുമാറും തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തായി. സരിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം രാവിലെ 11 നും ഉച്ചയ്ക്ക് 1.30 നും ഇടയ്ക്കാണ് ഷാജ്കിരണും എഡിജിപിയും തമ്മില്‍ ഏഴ് തവണ വിളിച്ചത്. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജ് കിരണും രണ്ട് എഡിജിപിമാരും നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒപ്പം, അജിത്കുമാര്‍, വിജയ് സാഖറെ എന്നീ എ.ഡി.ജി.പി.മാര്‍ വിളിച്ചിരുന്നതായി ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.

അജിത്കുമാര്‍ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ മാറ്റിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ പകരം ചുമതല ഐ.ജി. എച്ച്. വെങ്കിടേഷിനും നല്‍കി.

തൊഴിൽ റിക്രൂട്ട്മെന്റിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി; ഐഎസ് ബന്ധം അന്വേഷിക്കാൻ എൻഐഎ

ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നു അജിത്കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്തവിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് അജിത്കുമാര്‍ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസംമുമ്പാണ് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular