ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 7 വർഷം തടവ് ശിക്ഷ

തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സിം മുജീബ് റഹ്മാൻ വിധിച്ചത്. കണ്ണൂർ മേഖലയിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകനായ സതീഷ് കുമാർ വീട്ടിൽ നടത്തിവരുന്ന ട്യൂഷൻ സെന്ററിൽവച്ച് 2017 ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്.

രാവിലെ ട്യൂഷൻ കഴിഞ്ഞു പെൺകുട്ടി വീട്ടിലേക്കു പോകുമ്പോൾ സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ സതീഷ് കുമാർ അറസ്റ്റിലായതിനു ശേഷം സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി. അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ പി.കെ.സുധാകരനും എസ്ഐ ബിനു മോഹനനും ആയിരുന്നു കേസ് അന്വേഷിച്ചത്.

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...