Category: Kerala

ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍… മിനിമം ചാര്‍ജ് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക്...

സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ല, അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് കാനം

കൊച്ചി: അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐഎമ്മും സി.പി.ഐയും ചേര്‍ന്നുനില്‍ക്കേണ്ട പാര്‍ട്ടികളാണ്. ഇടതു മുന്നണി വിപുലീകരിക്കണം. എന്നാല്‍ കെ.എം.മാണിയുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല. സി.പി.ഐയില്‍ വിഭാഗീയതയില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയകൊലപാതകം അല്ലെന്നും സി.പി.ഐക്കാരുണ്ടെങ്കില്‍ ഗൗരവത്തില്‍...

ഡി.ജി.പി ആര്‍. ശ്രീലേഖ ഇടപെട്ടു, കുത്തിയോട്ടത്തിന് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

കൊച്ചി: ആറ്റുകാല്‍ ക്ഷേത്രത്തിലെ വിവാദ ആചാരം കുത്തിയോട്ടത്തിന് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതാണ് ആചാരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് നടപടി. ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുത്തിയോട്ടം നടക്കുന്നത്. കുട്ടികളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുന്നു, കുറച്ചുമാത്രം ഭക്ഷണം നല്‍കുന്ന തുടങ്ങിയ...

സഫീര്‍ വധം രാഷ്ട്രീയമല്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു, മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ രാഷ്ട്രീയമില്ലെന്ന മുന്‍ നിലപാടു തിരുത്തി സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. അത് അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.സഫീറിനെ കൊന്നത് സിപിഐയുടെ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു....

നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ടു രൂപ, ബാക്കി ബസ് ചാര്‍ജ് കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ധന...

ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ്...

ചേര്‍ത്തലയില്‍ മകന്റെ കൂട്ടുകാരിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍!!! പീഡിപ്പിച്ചത് വീട്ടിലും സമീപത്തെ ഷെഡിലും വെച്ച്

ചേര്‍ത്തല: അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും സ്വന്തം മകന്റെ സഹപാഠിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിയുമായ പിഎസ് ഷിജു(42) വിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലും വെച്ച് പീഡിപ്പിക്കുകയായിരിന്നു....

മധുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. മധുവിന്റെ മരണം ഗൗരവതരമായി കാണണമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല...

Most Popular