ഡി.ജി.പി ആര്‍. ശ്രീലേഖ ഇടപെട്ടു, കുത്തിയോട്ടത്തിന് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

കൊച്ചി: ആറ്റുകാല്‍ ക്ഷേത്രത്തിലെ വിവാദ ആചാരം കുത്തിയോട്ടത്തിന് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതാണ് ആചാരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് നടപടി.

ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുത്തിയോട്ടം നടക്കുന്നത്. കുട്ടികളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുന്നു, കുറച്ചുമാത്രം ഭക്ഷണം നല്‍കുന്ന തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി ഡി.ജി.പി ആര്‍. ശ്രീലേഖ ബ്ലോഗ് എഴുതിയിരുന്നു.

‘കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണ്… വര്‍ഷങ്ങളായി തുടരുന്ന ഇത്തരം അനാചാരങ്ങള്‍ നിറുത്തേണ്ട കാലം കഴിഞ്ഞു. കുട്ടികളുടെ അനുമതി ഇല്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രംഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നത്’ അവര്‍ ബ്ലോഗില്‍ എഴുതി.

Similar Articles

Comments

Advertismentspot_img

Most Popular