സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ല, അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് കാനം

കൊച്ചി: അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐഎമ്മും സി.പി.ഐയും ചേര്‍ന്നുനില്‍ക്കേണ്ട പാര്‍ട്ടികളാണ്. ഇടതു മുന്നണി വിപുലീകരിക്കണം. എന്നാല്‍ കെ.എം.മാണിയുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല. സി.പി.ഐയില്‍ വിഭാഗീയതയില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയകൊലപാതകം അല്ലെന്നും സി.പി.ഐക്കാരുണ്ടെങ്കില്‍ ഗൗരവത്തില്‍ പരിശോധിക്കുമെന്നും കാനം വ്യക്തമാക്കി.

എന്നാല്‍ മകനെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സി.പി.ഐയിലെ ഗുണ്ടകള്‍ കൊന്നതാണെന്ന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ വ്യക്തമാക്കി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ കൊല.രാഷ്ട്രീയമില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. സി.പി.ഐക്ക് തങ്ങളോട് രാഷ്ട്രീയ വിരോധമുണ്ട്. കൊലക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമില്ല എന്ന് വരുത്തി തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular