ഗ്രോബാഗിൽ കഞ്ചാവ് കൃഷി, 20 കഞ്ചാവ് ചെടികൾ; ഗൃഹനാഥൻ അറസ്റ്റിൽ

അഗളി(പാലക്കാട്): ഭൂതിവഴി വീട്ടുവളപ്പിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷിചെയ്തയാളെ എക്സൈസ് പിടികൂടി. ഭൂതിവഴി സ്വദേശി രാധാകൃഷ്ണ (44)നെയാണ് പിടികൂടിയത്. ഗ്രോ ബാഗിൽ നട്ടുവളർത്തിയ അഞ്ചുമാസമായ 20 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടിയത്.

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത്, പ്രിവന്റീവ് ഓഫീസർ ടി.പി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്.

Similar Articles

Comments

Advertismentspot_img

Most Popular