Category: Kerala

മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്നവർ

മല്ലപ്പള്ളി : ദേശീയ ദുരന്തനിവാരണസേന നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്നവർ. മോക്ഡ്രില്ലിന്റെ ഭാഗമായി എത്രപേരാണ് പുഴയിലിറങ്ങിയതെന്നു പോലും അഗ്നിരക്ഷാ സേനയ്ക്ക് അറിയുമായിരുന്നില്ലെന്നാണ് ആരോപണം. പുഴയിലിറങ്ങാൻ നാലു പേരെയാണ് റവന്യൂ വകുപ്പ് ഒരുക്കിനിർത്തിയത്. മോക്ഡ്രില്ലിനിടെ ഒരാൾ...

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; ജനുവരി നാലിന് സത്യപ്രതിജ്ഞ

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍, പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകള്‍ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി...

ദേശീയ സ്റ്റാർട് അപ് പുരസ്കാരം സ്വന്തമാക്കി മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസി

മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം ലഭിച്ചു. ജനറൽ മെഡിസിൻ , ഓർത്തോ , ഡെർമറ്റോളജി , ഇ എൻ ടി , ഗൈനക്കോളജി , നെഫ്രോളജി , യൂറോളജി , കാർഡിയോളജി , പീഡിയാട്രിക്സ് , റേഡിയോളജി...

മൃദുഹിന്ദുത്വ പരാമര്‍ശം: ആന്റണിയെ പിന്തുണച്ച് മുരളീധരന്‍, ഇത് സാമുദായികസംഘടനയല്ലെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെ. മുരളീധരന്‍ എം.പി. ആന്റണിയെ പിന്തുണച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എതിര്‍പ്പുമായി രംഗത്തെത്തി. കോൺഗ്രസിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മുരളീധരൻ...

എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തതായി സൂചന

കൊച്ചി : സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍. വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (പിഎഫ്ഐ) രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ്...

റെയ്ഡ് വിവരം ചോർന്നു: എൻ.ഐ.എ. സംഘം എത്തുംമുമ്പേ നേതാക്കൾ മുങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയം. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്....

പി.എഫ്‌.ഐ. കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വീണ്ടും എന്‍.ഐ.എ. റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എ. റെയ്ഡ്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്. പോപ്പുലര്‍...

ഇനി വിദ്യാര്‍ഥിനികള്‍ക്കും 60 ദിവസം പ്രസവാവധി; സ്വന്തം ബാച്ചിനൊപ്പം പഠനം തുടരാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ഇനി പരീക്ഷയെഴുതാന്‍ തടസ്സമാകില്ല. രണ്ടുമാസം വരെ പ്രസവാവധി അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല പരീക്ഷ എഴുതാന്‍ തടസ്സംവരാത്തരീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍...

Most Popular

G-8R01BE49R7