Category: Kerala

ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി!

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി എംഎല്‍. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്ന രീതിയാണ് നാളിതു വരെ തനിക്കുള്ളതെന്നും ശശി പറഞ്ഞു. തനിക്കെതിരെയുള്ള പാര്‍ട്ടിയുടെ അച്ചടക്കനടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപൂരം:നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമല മുതല്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ന് സമ്മേളനം ആരംഭിക്കുന്നത്. പി.കെ.ശശിക്കെതിരായ പാര്‍ട്ടി നടപടി, കെ.എം.ഷാജിയുടെ അയോഗ്യത എന്നിവയും ഉയര്‍ന്നുവരും. നിയമസഭക്ക് അകത്തും പുറത്തും സര്‍ക്കാരിന് നേരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കടുക്കാനാണ് സാധ്യത. ശബരിമല...

അപകടം നടക്കുമ്പോള്‍ ഡ്രൈവ് ചെയ്തത് ബാലഭാസ്‌കര്‍ തന്നെ.. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി

തിരുവനന്തപൂരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കിയത് പൊന്നാനി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജി. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന അജി അപകടത്തിന്റെ ദൃക്‌സാക്ഷിയാണ്. സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനത്തിലും പങ്കെടുത്തിരുന്നു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്നു പൊലീസിനു മൊഴി നല്‍കിയതും അജിയാണ്. സംഭവത്തെക്കുറിച്ച്...

സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുത്

മലപ്പുറം: കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചയ്ക്കായി സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ 'ഉച്ചക്കഞ്ഞി' എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നല്‍കിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും 'ഉച്ചക്കഞ്ഞി' എന്നുതന്നെ വിളിക്കുകയും രേഖകളില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭാസ വകുപ്പിന്റെ ഉത്തരവ്....

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി അവസരം ഒരുക്കുന്നു, ആര്‍എസ്എസിന്റെയും ബിജെപിയുടെയും പടത്തലവനാണു പിണറായിയെന്നും എ കെ ആന്റണി

കോഴിക്കോട് :മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകള്‍ എക്കാലത്തും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ഒന്നും ഒളിക്കാനില്ല. ആര്‍എസ്എസിന്റെയും...

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. നവംബര്‍ 30 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ...

കെ. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. കൊട്ടാരക്കര സബ്ജയിലില്‍നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ കോടതിയില്‍ അപേക്ഷ...

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സര്‍ക്കാരിന്റെ...

Most Popular