Category: Kerala

ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി ജെ പി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍. ഈ സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കലിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. ബി ജെ പി നേതാവ് വി കെ സജീവന്റെ നേതൃത്വത്തിലാകും ഇന്ന് നിരോധനാജ്ഞ ലംഘന സമരം നടക്കുകയെന്നാണ് സൂചന. ഇരുമുടിക്കെട്ടുമായാണ്...

സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ സിഗ്‌നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതും ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്‌നല്‍ തകരാറുണ്ടായത്. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട്...

പാനൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

പാനൂര്‍: പാനൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. ആറുദിവസം മുമ്പ് പാനൂരില്‍നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥിനികളെ മലപ്പുറം തിരൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് പാനൂര്‍ സി.ഐ. വി.വി.ബെന്നിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. പാനൂരില്‍നിന്നുപോയ...

കൊട്ടാരക്കര സബ് ജയിലിലില്‍ നിന്ന് കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി

കൊല്ലം: നിലയ്ക്കലില്‍നിന്നു കരുതല്‍ തടങ്കലില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി. കണ്ണൂരില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. എസ്പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ...

ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പം; നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ്

പമ്പ: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു. അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നു. താന്‍ അവര്‍ക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ്...

രാത്രി നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

സന്നിധാനം: സന്നിധാനത്ത് രാത്രി നാമജപം നടത്തിയ 82 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടന്നത്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍...

പരാതിയൊന്നും ഇല്ല ഇത്തവണ സുഖദര്‍ശനം ലഭിച്ചെന്ന് ഭക്തര്‍.. ഭക്തരുടെ തോളില്‍ കയ്യിട്ടും സെല്‍പി എടുത്തും ഐ ജി

സന്നിധാനം: ശബരിമലയില്‍ ജനസമ്പര്‍ക്ക് പരിപാടികളുമായി പോലീസ്. പോലീസ് ഭക്തര്‍ക്കെതിരാണെന്ന പ്രചാരണത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ ഈ നീക്കം, ഇതിന്റെ ഭാഗമായി ഐജി വിജയ്സാക്കറയുടെ നേതൃത്വത്തിലുള്ള ഉന്നതല പോലീസ് സംഘം പോലീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചറിഞ്ഞു. സന്നിധാനത്തിന്റെ സുരക്ഷാചുമതലയുള്ള ഐജി വിജയ്സാക്കറെ...

അയപ്പദര്‍ശനത്തിന് യതീഷ് ചന്ദ്ര എത്തിയപ്പോള്‍ സംഭവിച്ചത്

സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടെ അയ്യപ്പ ദര്‍ശനത്തിന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര അയ്യപ്പ ദര്‍ശനം നടത്തി. സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പാണ് തൊഴാന്‍ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ്...

Most Popular