ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി!

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് പി കെ ശശി എംഎല്‍. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്ന രീതിയാണ് നാളിതു വരെ തനിക്കുള്ളതെന്നും ശശി പറഞ്ഞു. തനിക്കെതിരെയുള്ള പാര്‍ട്ടിയുടെ അച്ചടക്കനടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിധേയനായി പ്രവര്‍ത്തിക്കുമെന്നും പി. കെ. ശശി പറഞ്ഞു.
പീഡന ആരോപണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതൊന്നും ചെയ്തിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീതയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത്. പാര്‍ട്ടിക്ക് ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്നും അത് താന്‍ അംഗീകരിക്കുമെന്നും പി.കെ.ശശി പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്

വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ്...

കോവിഡ് സ്രവപരിശോധന സാമ്പിളുകൾ കുരങ്ങുകൾ തട്ടിയെടുത്തു

കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ്...

കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു