Category: Kerala

ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. കുറച്ച് സമയമേ പ്രചാരണത്തിന് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചു. ആ ഇഷ്ടം വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സുരേഷ്...

പത്തനംതിട്ടയില്‍ ഇടത്-വലത് മുന്നണികള്‍ പരാജയ ഭീതിയിലെന്ന് കെ. സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും...

കല്ലട ബസ്സില്‍ ജീവനക്കാരുടെ ഗുണ്ടായിസം; യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ടു

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. സുരേഷ് കല്ലട' ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി...

തിരുവനന്തപുരത്തും പാലക്കാട്ടും കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം / പാലക്കാട്: കൊട്ടിക്കലാശത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പലയിടങ്ങളിലും നടന്ന സംഘര്‍ഷം തുടരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ്...

താന്‍ മരിച്ചു പോകുമെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും പ്രചരിപ്പിച്ചു; കോണ്‍ഗ്രസുകാര്‍ വ്യാജ പ്രചരണം ഇപ്പോഴും തുടരുന്നു: ഇന്നസെന്റ്

ചാലക്കുടി: തനിക്കെതിരെ യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ തവണ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും മരിച്ചു പോകുമെന്നും ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നെ ജനങ്ങള്‍ക്കറിയാം. അഴിമതി തന്റെ രക്തത്തില്‍ പോലുമില്ല. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്നും...

കല്ലേറില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനു പരുക്ക്

ആലത്തൂര്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍...

സുരേഷ് ഗോപിയുടെ കൊട്ടിക്കലാശത്തിന് കുടുംബവുമെത്തി

തൃശൂര്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കുടുംബത്തോടൊപ്പം ആവേശമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകന്‍ ഗോകുലിനുമൊപ്പം തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി തന്റെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന തൃശൂരില്‍ പ്രചാരണത്തിന്റെ ആവേശം മുഴുവന്‍...

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊട്ടിക്കാലാശം; ഇനി നിശബ്ദ പ്രചരണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തിയായി. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. വലിയ ആവേശത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന...

Most Popular