ഡോക്ടര്‍മാര്‍ക്കുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക്: കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്

വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്‍ (എഫ് എം ജി ഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്പനയ്‌ക്കെന്ന് ടെലഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.

ദി പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് ആരംഭിച്ചതായി പോലീസ് സൈബര്‍ ഡിവിഷന്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7