Category: Kerala

കേന്ദ്രം നിര്‍ദേശിച്ചിട്ടാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്; തെളിവുമായി പിണറായി

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു എന്നതിന് തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യത്തിനാണ് മറുപടിയായാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്. ക്രമസമാധാന...

ജനങ്ങള്‍ ഓരോന്നും മനസ്സിലാക്കുന്നുണ്ട്: തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശനത്തിന് അതീതനല്ല: ബാലഗോപാല്‍

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി എതിര്‍ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക്...

ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമ്മൂട്ടിയെത്തി; പ്രവര്‍ത്തകര്‍ ആവേശത്തില്‍; വരവേറ്റത് ഇന്‍ക്വിലാബ് വിളികളോടെ

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇന്നസെന്റിനു വേണ്ടി പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ്...

ചാലക്കുടിയില്‍ യുഡിഎഫിന് തിരിച്ചടി; ഇടതുപക്ഷത്തിന് പിന്തുണയറിയിച്ച് യാക്കോബായ സഭ

ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഇടതുപക്ഷത്തിന് ആശ്വാസമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ നിലപാട് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന നിലപാടാണ് യാക്കോബായ സഭയുടെ പരമ മേലധ്യക്ഷനായ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളില്‍ യാക്കോബായ...

അവധി വിദ്യാലയങ്ങള്‍ക്ക് മാത്രം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കേണ്ടതെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചെങ്കിലും അവധി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് തുടര്‍ച്ചയായ അവധിക്കിടയില്‍ തിരഞ്ഞെടുപ്പ് തലേന്നുമാത്രം പ്രവൃത്തിദിനമായാല്‍...

കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തി...

ഇന്ത്യയെ വീണ്ടെടുക്കണം; ഭയപ്പാടില്ലാതെ ഇഷ്ടഭക്ഷണം കഴിക്കാനും ഇണയെ തിരഞ്ഞെടുക്കാനും കഴിയണം; വോട്ട് ഇത്തവണ കോണ്‍ഗ്രസിന്; പി. സേതുലക്ഷ്മി

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവങ്ങള്‍ മാത്രം ശേഷിക്കേ തന്റെ വോട്ട് ആര്‍ക്കാണെന്ന വെളിപ്പെടുത്തി എഴുത്തുകാരി പി സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ത്യ ഇനിയും നിലനില്‍ക്കണം, ഇന്ത്യയെ വീണ്ടും വീണ്ടെടുക്കണം എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ തന്നെ നയിക്കുന്ന വികാരം എന്ന് പറഞ്ഞുകൊണ്ടാണ് സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക്...

ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; അപൂര്‍വ പ്രത്യേകതകളുമായി സ്ഥാനാര്‍ഥി പ്രവീണ്‍

ദേശീയശ്രദ്ധയാകര്‍ശിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ പ്രവീണ്‍ കെ.പി.യും രംഗത്ത്. ദീര്‍ഘകാലം സിനിമയില്‍ അഭിനയിച്ച് രാഷ്ട്രീയത്തില്‍ എത്തിയ പലരുമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി മാത്രം സിനിമയെടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ള...

Most Popular