Category: LATEST NEWS

കുപ്രസിദ്ധകൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു, നായകനായി എത്തുന്നത്…

സെവന്‍ ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറില്‍ നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'റിപ്പര്‍' എന്ന ചിത്രത്തില്‍ കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജിവിതമാണ് സിനിമയാകുന്നത്. ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന...

മോഹന്‍ലാല്‍ തന്നെ അമ്മയുടെ പ്രസിഡന്റ്, ; ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തെന്ന് നിലവിലെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. ഈ മാസം 24ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് 'അമ്മ' ആലോചിച്ചിട്ടില്ലെന്നും...

വീടിനടുത്തുള്ള പെട്ടിയില്‍നിന്ന് ജെസ്‌നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

പത്തനംതിട്ട: കാണാതായ ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സൂചന. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന്...

ദക്ഷിണ കൊറിയയെ തളച്ച് സ്വീഡന്‍,വിജയം ഒരു ഗോളിന്

മോസ്‌കോ: ജര്‍മ്മനിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ സ്വീഡന് വിജയം. കളിയുടെ തുടക്കത്തില്‍ പൂര്‍ണ മേധാവിത്തം പുലര്‍ത്തിയ കൊറിയയെ ആക്രമിച്ച് കളിച്ചു സ്വീഡന്‍ പ്രതിരോധത്തിലാക്കുന്നതാണ് രണ്ടാംപകുതിയില്‍ കണ്ടത്. ഗോള്‍രഹിത സമനിലയായിരുന്ന ആദ്യ പകുതിയ്ക്ക് പിന്നാലെ രണ്ടാം പകുതിയുടെ...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോഴിക്കോട:് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വീടും സ്ഥലവും നഷ്ട്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കും. അതേസമയം, ഉരുള്‍പൊട്ടലില്‍...

പോലീസിലെ അടിമപ്പണി, പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെന്നു ഡിജിപി

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയില്‍ കര്‍ശനനടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ക്യാന്പ് ഫോളോവേഴ്‌സിനെ ക്യാന്പ് ഓഫീസില്‍ ജോലിക്കു നിര്‍ത്തുന്നതിന് അനുവാദമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കു നിര്‍ത്താന്‍ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി. മറിച്ച് സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് ഡ്രൈവര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ...

നറുക്കെടുപ്പിലൂടെ തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്,ഭരണം ലഭിക്കുന്നത് 18 വര്‍ഷത്തിന് ശേഷം: മിനി മധു ചെയര്‍പേഴ്സണ്‍

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ മിനി മധു ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് വിജയിച്ചത്. കേരളാ കോണ്‍ഗ്രസിലെ പ്രൊഫ. ജെസി ആന്റണിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ നിലവിലെ...

നിങ്ങളുടെ മുലകള്‍ യഥാര്‍ത്ഥമാണോ,അതോ പ്രസവിച്ച സ്ത്രീയാണേ, സ്‌കൂള്‍ അഭിമുഖത്തിനിടെ നേരിട്ട ക്രൂരത വെളിപ്പെടുത്തി അധ്യാപിക

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സുചിത്രയെന്ന 30 കാരി എത്തിയത്. ജോലി ലഭിക്കാന്‍ തന്റെ ഇരട്ട എം.എയും ബി.എഡ് ഡിഗ്രിയും ധാരാളം മതിയെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും പ്രവര്‍ത്തിപരിചയത്തെ കുറിച്ചും മാത്രമായിരുന്നില്ല...

Most Popular

G-8R01BE49R7