കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോഴിക്കോട:് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വീടും സ്ഥലവും നഷ്ട്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കും.

അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ഇന്നു കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദുറഹാമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് വൈകിട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍മരിച്ചവരുടെ എണ്ണം 14 ആയി. ലാന്‍ഡ് സ്‌കാനറിന്റെ സഹായത്തോടെയാണ് നഫീസയുടെ മൃതദേഹം കണ്ടെത്തിയത്.

ദേശീയ ദുരന്തനിവാരണസേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്ത സ്ഥലത്ത് ജെസിബി, ലാന്‍ഡ് സ്‌കാനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയിരുന്നത്.

ജാഫറി (35) റിസ്വ മറിയം (1) , നുസ്രത്ത് (26), റിന്‍ഷ മെഹറിന്‍ (4), ഷംന (25), നിയ ഫാത്തിമ (3) ,അബ്ദുറഹ്മാന്‍ (60), മുഹമ്മദ് ജാസിം (5), ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), ഹസന്‍ (65), ജന്നത്ത് (17), ആസ്യ തുടങ്ങിയവരാണ് നഫീസയ്ക്കു പുറമേ ഉരുള്‍പൊട്ടലില്‍ മരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular