ദക്ഷിണ കൊറിയയെ തളച്ച് സ്വീഡന്‍,വിജയം ഒരു ഗോളിന്

മോസ്‌കോ: ജര്‍മ്മനിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ സ്വീഡന് വിജയം. കളിയുടെ തുടക്കത്തില്‍ പൂര്‍ണ മേധാവിത്തം പുലര്‍ത്തിയ കൊറിയയെ ആക്രമിച്ച് കളിച്ചു സ്വീഡന്‍ പ്രതിരോധത്തിലാക്കുന്നതാണ് രണ്ടാംപകുതിയില്‍ കണ്ടത്. ഗോള്‍രഹിത സമനിലയായിരുന്ന ആദ്യ പകുതിയ്ക്ക് പിന്നാലെ രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദെസ് ഗ്രാന്‍ക്വിസ്റ്റാണ് സ്വീഡന്റെ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലുടെയാണ് സ്വീഡന്‍ ലീഡ് ഉയര്‍ത്തിയത്. കിം വിന്‍ മൂന്‍ ക്ലാസനെ വീഴ്ത്തിയതിനാണ് സ്വീഡന് അനുകൂലമായ പെനാല്‍റ്റി വിധിച്ചത്. ആദ്യം റഫറി അപ്പീല്‍ അവഗണിച്ചു. പിന്നീട് വീഡിയോ റിവ്യൂവിലുടെയാണ് പെനാല്‍റ്റി വിധിച്ചത്.

കടുത്ത ടാക്ലിങാണ് കളിയില്‍ ഉടനീളം കണ്ടത്. ഇതിനിടെ ദക്ഷിണ കൊറിയയുടെ ഡിഫന്‍ഡര്‍ കിം മിന്‍ വൂ പരിക്കേറ്റ് പുറത്തുപോയി. പകരം ജോ ഹുന്‍ പാര്‍ക്കിനെയാണ് കോച്ച് കളത്തിലിറക്കിയത്. ദക്ഷിണ കൊറിയയുടെ മുന്നേറ്റ താരം കിം ഷിന്‍വൂക്കിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.

ഗോള്‍രഹിത സമനിലയിലാണ് ആദ്യ പകുതി പിരിഞ്ഞത്. നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയും അവരെ അട്ടിമറിച്ച മെക്സിക്കോയും ഉള്ള ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു.

തുടക്കത്തില്‍ കളിയുടെ പൂര്‍ണ മേധാവിത്തം കൊറിയയ്ക്കായിരുന്നു. നിരന്തരം സ്വീഡന്റെ ഗോള്‍മുഖത്ത് എത്തി ആക്രമണം നടത്താന്‍ കൊറിയയ്ക്കായി. എന്നാല്‍ മത്സരം പുരോഗമിക്കുന്തോറും കളി സ്വീഡന്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വീഡന്‍ നിരന്തരം ആക്രമിച്ച് കളിച്ചതോടെ കൊറിയ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular