Category: LATEST NEWS

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ ഗാനമെത്തി.. (വീഡിയോ)

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കന്ന കര്‍വാനിലെ പുതിയ ഗാനമെത്തി. 'ഹാര്‍ട്ട് ക്വെയ്ക്ക്' എന്ന മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷ് ഖുറാനെയുടെതാണ് വരികള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍...

സ്വവര്‍ഗ ലൈംഗിക ബന്ധം നിരസിച്ച 27കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി!!!

ആന്ധ്രാ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന 27കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ബ്രഹ്മ റെഡ്ഡി എന്ന യുവാവാണ് അടുത്തു സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി. സായ് കിരണിന്റെ പിറന്നാള്‍ പാര്‍ട്ടിക്കായാണ് ബ്രഹ്മ പോയത്....

‘അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിന് വേണ്ടിയെന്ന് ഇപ്പോള്‍ തോന്നുന്നു’ ദുല്‍ഖര്‍-പ്രതാപ് പോത്തന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് അഞ്ജലി മോനോന്‍

സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം പിന്‍വിലിച്ചതില്‍ പ്രതികരണവുമായി അഞ്ജലി മേനോന്‍. അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനായെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്ന് അഞ്ജലി പറയുന്നു. 'സിനിമയില്‍ നിന്ന് ഞാനാണ് പിന്മാറിയത്. ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യമറിയാം വിവാദങ്ങളുണ്ടാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ...

തോട്ടം ജീവനക്കാരനെ കാട്ടാന ജീപ്പില്‍നിന്ന് വലിച്ചിട്ട് ചവിട്ടിക്കൊന്നു

നിലമ്പൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാവലിരുന്ന ആളെ കാട്ടാന ജീപ്പില്‍ നിന്നും പുറത്തിട്ട് ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ജീപ്പില്‍ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി...

2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ

ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസങ്ങളെല്ലാം നീക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. യോഗത്തിലെ തീരുമാനങ്ങള്‍...

‘എനിക്ക് ഒരു പ്രണയമുണ്ട് അതില്‍ നിന്ന് ഒരിക്കലും പിന്മാറാന്‍ കഴിയില്ല’ നീനു ഡോക്ടര്‍ വൃന്ദയോട് പറഞ്ഞിരിന്നു

കോട്ടയം: കേരളക്കരയെ ഇളക്കി മറിച്ച കൊലപാതകമായിരിന്നു കോട്ടയത്ത് നടന്ന കെവിന്‍ വധം. മരിച്ചിട്ടും കെവിന്‍ ജോസഫ് ഇന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കെവിന്റെ മരണശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു....

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍; പിടിയിലായത് മറ്റൊരു കേസുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍. ആലുവ സ്വദേശി അനസി(27)നെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് വലിയ തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ എ.ഡി.പി.എയുമായി ബന്ധപ്പെട്ട...

തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി…!!! സംഭവം ഒതുക്കി തീര്‍ക്കാന്‍ പാല്‍ കമ്പനി, പരാതി പറയരുതെന്ന് അഭ്യര്‍ഥന

പത്തനംതിട്ട: ചായയ്ക്കായി തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം ച്ചയായി മാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന്...

Most Popular