‘അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിന് വേണ്ടിയെന്ന് ഇപ്പോള്‍ തോന്നുന്നു’ ദുല്‍ഖര്‍-പ്രതാപ് പോത്തന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് അഞ്ജലി മോനോന്‍

സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം പിന്‍വിലിച്ചതില്‍ പ്രതികരണവുമായി അഞ്ജലി മേനോന്‍. അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനായെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്ന് അഞ്ജലി പറയുന്നു.

‘സിനിമയില്‍ നിന്ന് ഞാനാണ് പിന്മാറിയത്. ബന്ധപ്പെട്ടവര്‍ക്കെല്ലാം സത്യമറിയാം വിവാദങ്ങളുണ്ടാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ വിട്ടിരുന്നു. അന്നേ മറന്നു കളഞ്ഞ സംഭവമാണ്. അതിനാല്‍ തന്നെ പ്രതികരിക്കണമെന്ന് തോന്നിയില്ല. എന്തിനാണ് വെറുതെ തര്‍ക്കിക്കുന്നത്. വലിയ ആശയമായിരുന്നു. നിരാശയില്ല. നന്നായി എന്നാണ് തോന്നല്‍. ദുല്‍ഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. ഞങ്ങള്‍ തമ്മില്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വനിതയുമായുള്ള അഭിമുഖത്തില്‍ സംവിധായിക വ്യക്തമാക്കി.

സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ്ണതൃപ്തി നല്‍കുന്ന തിരക്കഥയ്ക്കൊപ്പമാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. പണത്തിനു വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. മലയാളത്തില്‍ വീണ്ടും സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ ചെയ്യാന്‍ സാധിക്കില്ല. ഒരു സ്‌ക്രിപ്റ്റ് തന്നിട്ട് അതു തന്നെ ചെയ്യണമെന്ന് പറഞ്ഞിട്ട കാര്യമൊന്നുമില്ല. ഒരു വര്‍ഷമാണ് നഷ്ടമായത്. നാലോ അഞ്ചോ സിനിമകള്‍ ഇതിനുവേണ്ടി മാറ്റി വെക്കേണ്ടി വന്നുവെന്നും അഞ്ജലി മോനോന്‍ വ്യക്തമാക്കി. അതേസമയം, തിരക്കഥ ഇഷ്ടമാകാത്തതിനാലാണ് സിനിമ ഉപേക്ഷിച്ചതെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു.

SHARE