മികച്ച സിനിമയായിട്ടും തിയറ്ററില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് കാരഞ്ഞവര്‍ക്കു വേണ്ടിയാണ് ഇത്, ഗപ്പി 21ന് വീണ്ടും തിയറ്ററുകളില്‍
മാസ്റ്റര്‍ ചേതനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു. ഈ മാസം 21നാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നീ തിയറ്ററുകളില്‍ രാവിലെ എട്ട് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടൊവിനോയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...
മാധവിക്കുട്ടിയുമായി ബന്ധമുള്ള പുരുഷന്‍മാരുടെ എണ്ണമറിയാനുള്ള സൂക്കേടാണല്ലോ….. ‘ആമി’യുടെ ട്രെയ്ലര്‍ എത്തി
മലയാളിയുടെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജു വാര്യരാണ് കമലയുടെ വേഷത്തിലെത്തുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബാ റോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.മുരളി...
ശുചിമുറി സേവനം തേടിയെത്തിയ പി ജയരാജന്റെ മകന് പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം, എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: പി ജയരാജന്റെ മകനെ അപമാനിച്ച കേസില്‍ എ.എസ്.ഐ ക്ക് സസ്പെന്‍ഷന്‍. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എ എസ് ഐ കെ.എം മനോജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റാണ് കെ എം മനോജ്. സ്റ്റേഷനിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അപമാനിച്ചെന്നായിരുന്നു...
ജിത്തുവിനെ അമ്മ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, മൃതദേഹം രണ്ടുതവണ കത്തിച്ചു; ജയയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയ ജോബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകനെ കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന മുന്‍ നിലപാടില്‍ത്തന്നെ ജയ ഉറച്ചു നില്‍ക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.
തന്റെ വിലക്ക് വകവയ്ക്കാതെ മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയെന്നും മടങ്ങിയെത്തിയപ്പോള്‍...
ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ...
ഇന്ധന വിലവര്‍ധന, 24ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്
തിരുവനന്തപുരം: വരുന്ന ബുധനാഴ്ച, 24 ന് സംസ്ഥാനത്ത് വാഹന പണമുടക്ക്. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
റിമ നിങ്ങള്‍ ശരിക്കുംഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്,നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ടെന്ന് നടന്‍ അനില്‍ നെടുമങ്ങാട്
നടി റിമ കല്ലിങ്കല്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയേയും ലിംഗവിവേചനത്തേയും വെട്ടിത്തുറന്ന് പറഞ്ഞ റിമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് നടന്‍ അനില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പരസ്യമാക്കിയ റിമയ്‌ക്കെതിരെ വന്‍ തോതിലാണ് ട്രോളുകള്‍...
അടുത്ത അംഗം തുടങ്ങാറായി… ത്രിപുര തെരഞ്ഞെടുപ്പ് ഫെബ്രുവരി 18ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27 ന്: വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്
ന്യൂഡല്‍ഹി: വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ 18 നും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്ക് 27 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...