അടുത്ത അംഗം തുടങ്ങാറായി… ത്രിപുര തെരഞ്ഞെടുപ്പ് ഫെബ്രുവരി 18ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27 ന്: വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി: വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ 18 നും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്ക് 27 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഇന്നു മുതല്‍ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും മുഴുവന്‍ ബൂത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുക. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സര്‍ക്കാരുകളുടെ കാലാവധി യഥാക്രമം മാര്‍ച്ച് 6,13,14 തിയ്യതികളിലായാണ് അവസാനിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular