മികച്ച സിനിമയായിട്ടും തിയറ്ററില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് കാരഞ്ഞവര്‍ക്കു വേണ്ടിയാണ് ഇത്, ഗപ്പി 21ന് വീണ്ടും തിയറ്ററുകളില്‍

മാസ്റ്റര്‍ ചേതനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു. ഈ മാസം 21നാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നീ തിയറ്ററുകളില്‍ രാവിലെ എട്ട് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടൊവിനോയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രം 2016ലാണ് തിയറ്ററുകളിലെത്തിയത്. അന്ന് ചിത്രം വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഡിവിഡി റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായം നേടിയിരുന്നു. ഗപ്പി എന്ന് വിളിപ്പേരുള്ള പതിനാലുകാരന്റെയും വീല്‍ചെയറില്‍ കഴിയുന്ന അവന്റെ അമ്മയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ഗപ്പി. ശ്രീനിവാസന്‍, രോഹിണി, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, പുജപ്പുര രവി,നോബി,കെ.എല്‍ ആന്റണി, ദേവി അജിത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഷ്ണു വിജയ് ഈണം നല്‍കിയ ഗപ്പിയിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular