റിമ നിങ്ങള്‍ ശരിക്കുംഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്,നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ടെന്ന് നടന്‍ അനില്‍ നെടുമങ്ങാട്

നടി റിമ കല്ലിങ്കല്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയേയും ലിംഗവിവേചനത്തേയും വെട്ടിത്തുറന്ന് പറഞ്ഞ റിമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് നടന്‍ അനില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പരസ്യമാക്കിയ റിമയ്‌ക്കെതിരെ വന്‍ തോതിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നടന്‍ അനില്‍ നെടുമങ്ങാട് തന്റെ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

മീനിന്റെ പേരില്‍ റിമയെ ട്രോളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിങ്കല്‍ അഭിനിയിക്കുന്ന, നയിച്ചു കൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്, ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിങ്കല്‍ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(േെമഴല വെീം) എയല്‍ കുറേ പേരു കാണും ഏറ്റെടുക്കാന്‍. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്.അതില്‍ ആണ്‍ പെണ്ണ് വിത്യാസമില്ല.

മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് (ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാല്‍ വരമ്പത്ത് കൂലി എന്നറിയാല്ലോ) നിലമ്പൂര്‍ വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, ഡഅജഅ ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല (ജീേെലൃ ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കരിയറിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട്. പിന്നെ താങ്ങി നില്‍ക്കുന്നവര്‍ സിനിമയില്‍ വല്ല പ്രയോജനം കിട്ടേണങ്കില്‍ കിട്ടട്ടെ എന്നും വിചാരിച്ച് (ളയല്‍ താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെണ്‍ മനസ്സ്, പെണ്‍ പ്രണയത്തിന്റെ അന്തരാളങ്ങള്‍,ആര്‍ത്തവം, ഒടുവില്‍ ണഇഇ പോലും ഞങ്ങള്‍ പുരുഷ ബുജ്ജി തമ്പ്രാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങള്‍ ശരിക്കും റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്

Similar Articles

Comments

Advertisment

Most Popular

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന...

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന...

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന് ഭാര്യ

കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന്...