ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കും

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്നും 27 ശതമാനമാക്കി കൂട്ടാനാണ് തീരുമാനം.

നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ നികത്തുന്നതിനും കൂടുതല്‍ പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അധിക നികുതിയിലൂടെ കിട്ടുന്ന പണം പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തികള്‍ക്ക് നീക്കിവെക്കും എന്ന ഉപാധിയോടെയാണ് തീരുമാനം.

കഴിഞ്ഞ ദിവസം വരെയുള്ള വെള്ളപ്പൊക്ക കെടുതികള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ്. എന്നാല്‍ ഇന്നലത്തേതടക്കമുള്ള നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ പണം വേണ്ടിവരും.

Similar Articles

Comments

Advertismentspot_img

Most Popular