ഏഴ് ജില്ലകളില്‍ നാളെ അവധി, എല്ലാ പരീക്ഷകളും മാറ്റി

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ അവധി. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സര്‍വകലാശാലയും അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. സര്‍വകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular