കാലടി സര്‍വകലാശലയില്‍ അറുനൂറോളംപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ഞ്ജീവം (വീഡിയോ)

കാലടി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാലടി സര്‍വ്വകലാശാലയില്‍ അറുനൂറോളംപേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നു. വിദ്യാര്‍ത്ഥികള്‍, സമീപപ്രദേശത്തെ ജനങ്ങള്‍ തുടങ്ങിയവര്‍ സര്‍വകലാശാലയുടെ മുഖ്യകവാടത്തിനടത്തുള്ള യൂട്ടിലിറ്റി സെന്ററിന്റെ ഒന്ന്, രണ്ട് നിലകളിലായി കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയും വെള്ളക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിനെ ബാധിക്കുന്നുണ്ട്.ഒരു കിലോമീറ്ററോളം ബോട്ടില്‍ അടിയൊഴുക്കുള്ള വെള്ളക്കെട്ടിനെ അതിജീവിച്ചു വേണം സുരക്ഷിത സ്ഥലത്തേക്കെത്താന്‍.

ഒരു മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍, പ്രായമായവര്‍, നിത്യരോഗികള്‍, ഗര്‍ഭിണികള്‍,ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും കുടുങ്ങിക്കിടക്കുകയാണ്. രാത്രി തള്ളി നീക്കാന്‍ മെഴുക് തിരി വെട്ടം പോലുമില്ലെന്ന് കുടുങ്ങിക്കിടക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നു.
https://www.facebook.com/fathimath.shamneera/videos/1796303267156780/

Similar Articles

Comments

Advertismentspot_img

Most Popular