pathram desk 2

Advertismentspot_img

ഒരു സാധനവും കൈകൊണ്ട് തൊടരുത്..; തിരിച്ചെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് വാവ സുരേഷ്

കൊച്ചി: വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവര്‍ ഇപ്പോള്‍ തിരിച്ച് വീടുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങള്‍ ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്തന്. വെള്ളപ്പൊക്കത്തോടൊപ്പം വീടുകളില്‍ എത്താന്‍ സാധ്യതയുള്ളവയില്‍ പ്രധാനപ്പെട്ടതാണ് പാമ്പുകള്‍. വിഷമുള്ളതും ഇല്ലാത്തതുമായ ഇഴജന്തുക്കള്‍ വീട്ടുകളില്‍നിന്നും വെള്ളം ഇറങ്ങിയ...

തൃശൂരില്‍നിന്നും പാലക്കാട്, എറണാകുളം, കോഴിക്കോട്, കോട്ടയം, റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചു

തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടുദിവസത്തിലേറെയായി ഗതാഗതം താറുമാറായിരുന്ന പ്രധാന സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ടു ഭീഷണി...

ഡ്രസ് കറക്കി രക്ഷിക്കാന്‍ വിളിച്ചു; കഷ്ടപ്പെട്ട്‌ താഴെ എത്തിയപ്പോള്‍ സെല്‍ഫി എടുത്തു, തിരിച്ചു പോകാന്‍ പറഞ്ഞു; പ്രളയക്കെടുതിയിലെങ്കിലും അല്‍പ്പം മനുഷ്യത്വം ആയിക്കൂടേ… വിവരിച്ച് നേവി ഉദ്യോഗസ്ഥന്‍

ആര്‍മി, നേവി, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സാഹസികത നിറഞ്ഞതാണ്. അപകടസാധ്യതയും കൂടുതല്‍. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനം വളരെ ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപെടുത്താനായി നേവി നടത്തുന്ന രക്ഷാദൗത്യം അതീവ ശ്രമകരമാണ്. കുടുങ്ങിപ്പോയവരെ എല്ലാം രക്ഷപെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അതിനിടയില്‍ ഉണ്ടായ മോശം അനുഭവം...

വീട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ നിങ്ങള്‍ ഇത്രയും കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം: രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്: വീടിനകത്ത് വൈദ്യുതി ഷോര്‍ട്ടേജ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത്...

ക്യാപ്റ്റന്‍ രാജ്കുമാര്‍ വീണ്ടും താരമായി; വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി; 26 പേരെ രക്ഷപെടുത്തി

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം...

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

കൊച്ചി: പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചെന്ന് പരാതി. പിറവം -ബെംഗളൂരു ബസില്‍ എറണാകുളത്തുനിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്. പിഎന്‍ആര്‍ നമ്പരും ടിക്കറ്റും ലഭിച്ചെങ്കിലും...

നാടിനെ വെറുപ്പിച്ച തമ്മനം ഷാജി പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവം; ആവശ്യങ്ങള്‍ അറിയിച്ച് ജയസൂര്യ

കൊച്ചി: പ്രളയദുരന്തത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇപ്പോഴും ആവശ്യമുണ്ടെന്ന് അറിയിച്ച് രക്ഷാപ്രവര്‍ത്തകരും വളണ്ടിയര്‍മാരും. എറണാകുളത്ത് അടക്കമുളള നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന കെട്ടിടങ്ങളിലേക്കും ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിനുകള്‍, കുടിവെള്ളം അടക്കമുളളവ ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര...

‘മൂന്ന് ദിവസം മഴവെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിച്ചത്’, സലീം കുമാറിനേയും കുടുംബത്തേയും വീട്ടില്‍ അഭയം തേടിയ 45ഓളം പേരയും മത്സ്യബന്ധന ബോട്ടില്‍രക്ഷിച്ചു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി വീട്ടില്‍ കുടുങ്ങിയ സിനിമാ താരം സലീം കുമാറിനെ രക്ഷപ്പെടുത്തി. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തേയും കുടുംബത്തേയും ചില നാട്ടുകാരേയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളെ...

pathram desk 2

Advertismentspot_img