അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവും.
വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനമുണ്ടാവും. ശേഷം വീട്ടിലേക്ക്...
ബ്രഹ്‌മപുരത്ത് ചികിത്സതേടിയത് 1249 പേര്‍, 11 ശ്വാസ് ക്ലിനിക്കുകള്‍ തുറന്നു, ആരോഗ്യ സര്‍വേ തുടങ്ങി
തിരുവനന്തപുരം: മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്‌മപുരത്ത് ആരോഗ്യ സര്‍വേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചില്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണി വരെയുള്ള കണക്കാണിതെന്നും ആരോഗ്യമന്ത്രി...
സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു
തൃശ്ശൂര്‍: ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി...
പുലിക്കുവെച്ച കൂട്ടില്‍ മനുഷ്യന്‍ ; കുടുങ്ങിയത് കോഴിയെ മോഷ്ടിക്കാനുള്ള ശ്രമത്തില്‍ |
ന്യൂഡല്‍ഹി: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും അവയെ മയക്കുവെടിവെച്ചും കൂടുകള്‍ വെച്ചുമെല്ലാം പിടികൂടുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പതിവാണ്. പുള്ളിപ്പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ മനുഷ്യന്‍ കുടുങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് വരുന്നത്. പുലിക്കുപകരം മനുഷ്യന്‍ കൂട്ടില്‍ കുടുങ്ങിയതും രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബുലന്ദ്ഷഹറിന് സമീപത്തെ...
കുടുംബാംഗങ്ങളായ 6 പേർക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; വയറ്റിലെ അസുഖത്തിന് ഹൃദ്രോഗ ചികിത്സാ സഹായം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് ധനസഹായം ലഭിക്കാന്‍ ഇടയായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആരംഭിച്ച പരിശോധന താലൂക്ക് അടിസ്ഥാനത്തിലും...
ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസ്; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും...
ദുബായിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ
ദുബായിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. സ്റ്റൈലിഷ് ലുക്കിൽ അതീവ ഗ്ലാമറസ്സായുള്ള ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് നടിയുടെ ലുക്കിനെ പ്രശംസിച്ചു രംഗത്തുവരുന്നത്.
...
നിസ്സഹകരണം തുടര്‍ന്ന് ശിവശങ്കര്‍; ‘ലോക്കറില്‍’ മൊഴി ആവര്‍ത്തിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്ന ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന മൊഴി വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇരുവരേയും ഒപ്പമിരുത്തി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു....