ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസ്; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം.

രാവിലെ ഒന്‍പത് മണി മുതല്‍ 12 മണി വരെയാണ് ഹാജരാകേണ്ടത്. വരുന്ന ആറ് ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍ക്കണം, ചോദ്യംചെയ്യാന്‍ സമയം കുടുതല്‍ വേണമെങ്കില്‍ അനുവദിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലക്ഷ്മി ദീപ്തയ്ക്ക് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സീരിസിന്റെ ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular