pathram

Advertismentspot_img

ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ്

സന്നിധാനം/പമ്പ: ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം. സമാധാനമുണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. എന്തു തീരുമാനമെടുത്താല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചാല്‍ ബോര്‍ഡ്...

മുന്‍ കേന്ദ്രമന്ത്രി എന്‍.ഡി തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ എന്‍. ഡി തിവാരി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്. തിവാരിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക...

സിദ്ദിഖിന്റെ പത്രസമ്മേളനം തിരിച്ചടിയായി; പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പരിഹരിക്കാന്‍ നീക്കം

കൊച്ചി: സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്രശ്രമങ്ങളുമായി നടീനടന്മാരുടെ സംഘടനയായ 'അമ്മ'. ജനറല്‍ബോഡി യോഗം ഉടനെ വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. പ്രസിഡന്റ് മോഹന്‍ലാലിനും ഈ അഭിപ്രായംതന്നെയാണെന്നാണ് സൂചന. ഡബ്ല്യു.സി.സി. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പിന്നാലെ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും രംഗത്തുവന്നത്...

മീനാക്ഷിക്ക് കൂട്ടായി കുഞ്ഞുവാവ എത്തി; കാവ്യാ മാധവന്‍ പ്രസവിച്ചു

കൊച്ചി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദിലീപ്- കാവ്യ ദമ്പതികള്‍ക്കിടയിലേക്ക് പുതിയ അംഗമെത്തി. കാവ്യാ മാധവന്‍ പ്രസവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനിയത്തി പിറന്നതായാണ് ഫാന്‍സ് അറിയിച്ചിരിക്കുന്നത്. 'കാവ്യ മാധവന്‍...

ശബരിമലയെ സവര്‍ണ ജാതിഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കുന്നു; വിശ്വാസികള്‍ ഇത് തിരിച്ചറിയണം

കൊച്ചി: ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത്, അതിനെ സവര്‍ണ ജാതിഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസികളെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന...

നിരോധനാജ്ഞ ലംഘിച്ചു; നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം, അറസ്റ്റ്

നിലയ്ക്കല്‍: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ആറുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ള സംഘമാണ് നിലയ്ക്കലില്‍ പ്രതിഷേധ സൂചകമായി കുത്തിയിരുന്ന് ശരണം വിളിച്ചത്. രണ്ടുദിവസമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്...

തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് അപകടത്തില്‍പെട്ടു

ഭോപ്പാല്‍: തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി എക്‌സ്പ്ര സില്‍ ട്രക്ക് ഇടിച്ചു. മധ്യപ്രദേശിലെ സചേതില്‍ വെച്ചാണ് അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ട്രെയിനില്‍ ഇടിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് മാറി.

പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വാസ്തവമോ..? മലകയറിയ യുവതിയെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍; സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ

സന്നിധാനം: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേ കല്ലേറോ അസഭ്യവര്‍ഷമോ സംഘര്‍ഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ സുഹാസിനിക്കുനേരെ കല്ലേറുണ്ടായെന്നും അസഭ്യവര്‍ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചെന്നുമാണ്...

pathram

Advertismentspot_img
G-8R01BE49R7