pathram

Advertismentspot_img

കോഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു; വിദേശ പര്യടനത്തില്‍ ഭാര്യയെ ഒപ്പം കൊണ്ടുപോകാം

മുംബൈ: വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയും അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെയും ടീം അംഗങ്ങളുടെയും ആവശ്യത്തിന് ബിസിസിഐ ഉപാധികളോടെ അനുമതി നല്‍കി. വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. 10...

ശബരിമല നിരോധനാഴ്ച വെള്ളിയാഴ്ച വരെ നീട്ടി; ഒരു സമര പരിപാടിയും അനുവദിക്കില്ല; പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തു; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

പമ്പ: ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും അനുവദിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി പറഞ്ഞു. സംഘടിക്കരുതെന്ന്...

വീണ്ടും മീ ടൂ…!!! മലയാളി യുവ സംവിധായകനെതിരേ വെളിപ്പെടുത്തലുമായി രേവതി

കൊച്ചി: നടന്‍ അലന്‍സിയറിനു പിന്നാലെ മീ ടൂ വെളിപ്പെടുത്തല്‍ മലയാളിയായ യുവസംവിധായകനെതിരേ. പുതുമുഖ നടിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാജേഷിന്റെ ബഹുഭാഷാ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച രേവതി സമ്പത്താണ് സംവിധായകനെതിരേ ഗുരുതരമായ ആരോപണവുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. സെക്‌സ് ട്രാഫിക്കിങ്ങിന്റെ കഥ പറഞ്ഞ എന്റെ എന്ന...

വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി.

മലയകയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല; പ്രതിഷേധക്കാര്‍ കൂട്ടമായി യുവതിയെ തടഞ്ഞു; ഒടുവില്‍ മലയിറങ്ങി

സന്നിധാനം: ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനായി പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് നീങ്ങിയ വനിതാമാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോയത് ഇവരെ സന്നിധാനത്ത് എത്തും മുന്‍പേ തടഞ്ഞത്. അപ്പാച്ചി മേടില്‍ എത്തിയപ്പോഴാണ് ആദ്യം ഇവരെ തടഞ്ഞത്. മരക്കൂട്ടത്ത്...

യുവതി സന്നിധാനത്തേക്ക്; അമ്പതോളം പോലീസുകാരെ അകമ്പടി; പ്രതിഷേധക്കാരെ തുരത്തി

സന്നിധാനം: ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനായി പോലീസ് സംരക്ഷണത്തോടെ വനിതാമാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക് നീങ്ങുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോകുന്നത്. ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കി. പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞു. തുടര്‍ന്ന്...

ഹര്‍ത്താലില്‍ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലേറ്; സര്‍വീസ് നിര്‍ത്തിവച്ചു

കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക്...

“ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം” ; അയാളെ മേയ്ക്കാനായി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ വയ്‌ക്കേണ്ടി വന്നു; സെറ്റില്‍ അലന്‍സിയര്‍ കാണിച്ച് കൂട്ടിയതിനെ കുറിച്ച് സംവിധായകന്‍

കൊച്ചി: നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സംവിധായകന്‍ ഫെസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍...

pathram

Advertismentspot_img
G-8R01BE49R7