തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് അപകടത്തില്‍പെട്ടു

ഭോപ്പാല്‍: തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി എക്‌സ്പ്ര സില്‍ ട്രക്ക് ഇടിച്ചു. മധ്യപ്രദേശിലെ സചേതില്‍ വെച്ചാണ് അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ട്രെയിനില്‍ ഇടിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് മാറി.

SHARE