പോരാളി ഷാജിയോട് ഏറ്റുമുട്ടാന്‍ പോരാളി വാസു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ മുഖമായ പോരാളി ഷാജിയെ വെട്ടാന്‍ പോരാളി വാസുവുമായി കോണ്‍ഗ്രസ്. പോരാളി ഷാജി പേജില്‍ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. വാസു പിറന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തി അയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ പേജിനു ലൈക്ക് അടിച്ചവര്‍.

ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓര്‍മപ്പെടുത്തലും ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യലുമെല്ലാമാണ് ഷാജിയും വാസുവും ചെയ്യുന്നത്. ചിലയിടത്തെല്ലാം ചര്‍ച്ചകളിലും ചൂടോടെ ഇടപെട്ടുകളയും. തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇരുവരും. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്.

കോണ്‍ഗ്രസ്, ത്രിവര്‍ണം തുടങ്ങി പലപേരുകളില്‍ കോണ്‍ഗ്രസ് അനുഭാവികളും പേജുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സജീവമായിവരുന്നതേയുള്ളൂ. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും പ്രത്യേക പ്രചാരണ പേജുകള്‍ തുടങ്ങിയിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...