വൈ സോ ഹോട്ട്? രണ്‍വീറിനോട് ദീപിക!!! താരത്തിന്റെ മറുപടി ഇങ്ങനെ

ആരാധകരുടെ ഇഷ്ടജോഡികളാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയ താരങ്ങള്‍ മിക്കപ്പോഴും ചിത്രങ്ങള്‍ക്ക് പരസ്പരം കമന്റുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീറിന്റെ ഒരു ചിത്രത്തിന് ദീപിക നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ സംസാര വിഷയം.

ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു ചിത്രമാണ് രണ്‍വീര്‍ ഷെയര്‍ ചെയ്തത്. ഇതിനു താഴെ ദീപിക വന്നു ചോദിക്കുന്നു ‘വൈ സോ ഹോട്ട്,’ തിരിച്ച് രണ്‍വീറിന്റെ മറുപടി. ‘ഹേയ് നൗ’ എന്നായിരുന്നു.

രണ്‍വീറിന്റെ മിക്ക ചിത്രങ്ങള്‍ക്കും ദീപികയുടെ കമന്റുകള്‍ ഉറപ്പാണ്. അടുത്തിടെ പോസ്റ്റ് ചെയ്ത കുട്ടിക്കാല ചിത്രം കണ്ട് ‘നോ’ എന്ന് നീട്ടിയൊരു കമന്റാണ് ദീപിക നല്‍കിയത്. ആ ചിത്രം കണ്ട് അത് രണ്‍വീറാണെന്ന് വിശ്വസിക്കാന്‍ നന്നേ പാടുപെട്ടു താരം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് താന്‍ തന്നെയാണെന്ന് രണ്‍വീര്‍ മറുപടി നല്‍കി. മറ്റൊരിക്കല്‍ രണ്‍വീറിന്റെ ചിത്രത്തിനു താഴെ ‘എന്റേത്’ എന്നായിരുന്നു ദീപികയുടെ കമന്റ്. എന്നാല്‍ കമന്റ് ചെയ്തതും പിന്‍വലിച്ചതും ഒരുമിച്ചായിരുന്നു.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കയ്‌ക്കൊപ്പവും. ഇരുവര്‍ക്കും വിജയത്തിന്റെ സ്വന്തമായ കരിയര്‍ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ ‘പത്മാവത്’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. ആ സ്‌നേഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

അടുത്തിടെ മുംബൈയിലെ പ്രശസ്തമായ ആഭരണക്കടയില്‍ അമ്മ ഉജ്ജ്വലയ്ക്കൊപ്പം ദീപിക പദുക്കോണ്‍ എത്തിയത് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടേയും വിവാഹമുണ്ടാകുമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുപ്പത്തെക്കുറിച്ചോ വിവാഹസാധ്യതയെക്കുറിച്ചോ ദീപികയും രണ്‍വീറും ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular