പ്രണവ് വീണ്ടും നായക വേഷമണിയുന്നു… രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന്

ജീത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ാീണ്ടും നകയകനായി എത്തുന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി നടക്കും. പ്രണവ് മോഹന്‍ലാലിന്റെ പി.ആര്‍ ടീമിലെ അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രണവിന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് എന്ന നവാഗതനാണെന്നും ഈ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദായിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ ഇന്ന് വൈകിട്ട് നടത്താനിരിക്കുന്ന സര്‍പ്രൈസ് അനൗണ്‍സ്മെന്റ് ചിത്രം അതുതന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ആദി ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രമാണ്. ഒരു പുതുമുഖ നായകന്റെ ചിത്രത്തിന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ആദിക്ക് ലഭിച്ചത്. ആദി 30 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിന്നു.

Similar Articles

Comments

Advertismentspot_img

Most Popular