Tag: new movie
മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത്..
'മഹാനടി'യിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രിയുടെ കഥ തിരശീലയിലെത്തിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നാഗ് അശ്വിന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് നായകനായി എത്തുന്നത്.
നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന...
‘കാറ്റ്, കടല്‍, അതിരുകള്‍ ‘ റിലീസിന് ഒരുങ്ങുന്നു
പൗരത്വത്തിന്റെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യന് മുന്നില്‍ അതിരുകള്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുകയും മനുഷ്യന്‍ നിലനില്‍പ്പിനു വേണ്ടി സ്വന്തം നാട്ടില്‍ നിന്നു പാലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന കാലം. മനുഷ്യന് മുന്നില്‍ മുമ്പില്ലാത്തവിധം അതിരുകള്‍ ഉയര്‍ന്നുവരുന്നത്...
മമ്മൂട്ടിയുടെ ‘ഉണ്ട’ ചിത്രീകരിക്കുന്നത് ഛത്തീസ്ഗഢില്‍; ചിത്രത്തില്‍ താരമെത്തുന്നത് കാക്കിയണിഞ്ഞ്
കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉണ്ട'യുടെ ചിത്രീകരണം ഛത്തീസ്ഗഢില്‍. ആദ്യമായാണ് ഒരു മലയാള സിനിമ ഇവിടെ ചിത്രീകരിക്കുന്നത്.
ഒക്ടോബര്‍ പത്തിനാണ് ചിത്രീകരണം ആരംഭിക്കുന്നത്. പെലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍...
കമ്മട്ടിപ്പാടത്തിന് ശേഷം പി. ബാലചന്ദ്രന്റെ അടുത്ത തിരക്കഥ ടൊവീനോയ്ക്ക് വേണ്ടി
ടൊവീനോ തോമസിന്റെ തീവണ്ടി പ്രേക്ഷക ഹൃദയം കീഴടക്കി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ടൊവീനോയുടെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ചിത്രങ്ങള്‍ക്കടുത്ത് ടൊവീനോ കരാറൊപ്പിട്ട് കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഒമര്‍ലുലുവിന്റെ അസോസിയേറ്റായിരുന്ന സ്വപ്നേഷ്...
തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഉള്‍പ്പെടെ പുതിയ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍
തിരുവനന്തപുരം: വീണ്ടും പുതിയ മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍. ടൊവിനോ തോമസ് നായകനായ തീവണ്ടി, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവ കൂടാതെ രണം, ഒരു പഴയ ബോംബ് കഥ, മറഡോണ, തുടങ്ങിയ മലയാള സിനിമകളാണ്...
മഞ്ജിമ വീഡിയോ എടുത്തപ്പോള്‍ നാണിച്ച് നവിന്‍ പോളി!!! വൈറല്‍ വീഡിയോ
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്നായിരിന്നു പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലാണ് കൊച്ചുണ്ണി എത്തുന്നത്. നിലവില്‍ മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ പോളിയുള്ളത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ്...
കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് ചിത്രം തട്ടിന്‍പുറത്ത് അച്ചുതന്‍ ചിത്രീകരണം ഇന്ന് ആരംഭിക്കും
പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് എന്നിവര്‍ ഒന്നിക്കുന്ന 'തട്ടിന്‍ പുറത്ത് അച്ചുതന്‍' ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍...
നിപ്പയെ സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു!!! ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര; ലിനിയായി എത്തുന്നത് റിമ കല്ലിങ്കല്‍
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ ആസ്പദമാക്കി മലയാളത്തില്‍ സിനിമ ഒരുക്കാനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍,...