ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ ഉറങ്ങിക്കിടന്ന ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗർ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭർത്താവ് അൻപരശ(42)നെ തലയിൽ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.
തീയിട്ടത് എന്തിന്? കമ്പമലയിലെ വനം വെറുതെ കത്തിയതല്ല, മനഃപൂര്‍വം കത്തിച്ചതാണ്, തീയിട്ടയാളെ പിടികൂടി
സംഭവം ഇങ്ങനെ- പത്ത് വർഷം മുൻപായിരുന്നു കലൈവാണിയും അൻപരശനും തമ്മിൽ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അൻപരശന്. അവിടെ അവിടെയായിരുന്ന സമയത്ത് കൂടെ ജോലി ചെയ്യുന്ന സ്ത്രീയുമായി അൻപരശൻ അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ കലൈവാണി ഇതേപ്പറ്റി അൻപരശനോട് ചോദിക്കുകയും താക്കീത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് അൻപരശൻ മരപ്പണിക്ക് പോയി.
എന്നാൽ കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം അൻപരശനെ കലൈവാണി വീണ്ടും കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്ക് കഴിഞ്ഞ് അൻപരശൻ ഉറങ്ങിയപ്പോഴാണ് കലൈവാണി ആട്ടുകല്ല് തലയിൽ ഇട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ കലൈവാണിയെ പോലീസ് അറസ്റ്റ് ചെയ്തു. കലൈവാണി- അൻപരശൻ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.