കൽപറ്റ: വയനാട് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്. പ്രസവ സമയത്ത് അബദ്ധത്തിൽ തുണി കഷ്ണം ഉള്ളിൽ നിക്ഷേപിച്ചതെന്ന് സംശയം.
അതേസമയം പ്രസവ ശേഷം അസഹ്യമായ വേദനയെ തുടർന്ന് രണ്ടു തവണ യുവതി ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29-നാണ് സംഭവം. സംഭവത്തിൽ മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും യുവതി പരാതി നൽകി.
















































