BREAKING NEWS

അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!! പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി

· · 1 min read
Share: Copied!

കൽപറ്റ: വയനാട് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്. പ്രസവ സമയത്ത് അബദ്ധത്തിൽ തുണി കഷ്ണം ഉള്ളിൽ നിക്ഷേപിച്ചതെന്ന് സംശയം.

അതേസമയം പ്രസവ ശേഷം അസഹ്യമായ വേദനയെ തുടർന്ന് രണ്ടു തവണ യുവതി ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29-നാണ് സംഭവം. സംഭവത്തിൽ മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും യുവതി പരാതി നൽകി.

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026