കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിൻറെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരിച്ച നാലാമൻ. വിനോദ് അപകടത്തിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.
അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻറെ സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. നിലവിൽ ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്.















































